കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം


കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനിയര്‍ ട്രെയിനി – യോഗ്യത: ബി.ടെക് / ഡിപ്ലോമ ഇന്‍ സിവില്‍, ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ട്രെയിനി – യോഗ്യത: ബി.ടെക് / ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍, ഓഫീസ് സ്റ്റാഫ്, ടെലി കോളര്‍, സെയില്‍സ് എക്സിക്യൂട്ടീവ് – യോഗ്യത: +2 / ബിരുദം, സെയില്‍സ് പ്രോഗ്രാം മാനേജര്‍, സീനിയര്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് – യോഗ്യത: ബിരുദം, എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് – യോഗ്യത: ബിരുദം/ഡിപ്ലോമ, സി.സി.ടി.വി. സെയില്‍സ് കണ്‍സള്‍ട്ടന്റ് ട്രെയിനി, സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് സര്‍വിസ് ടെക്നീഷ്യന്‍ ട്രെയിനി – യോഗ്യത: പ്ലസ്ടു.

ഒഴിവുകളിലേക്ക് സെപ്തംബര്‍ 14 ന് കൂടിക്കാഴ്ച നടത്തുന്നു.

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം രാവിലെ 10 മണിക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാമെന്ന്് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫെസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ – 0495-2370176.


നിപാ പരിശോധന ലാബിലേക്ക് താല്‍ക്കാലിക നിയമനം 


കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപാ പരിശോധന ലാബിലേക്ക് വിവിധ തസ്തികകളില്‍ മൂന്ന് മാസക്കാലയളവില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  ലാബ് ടെക്‌നീഷ്യന്‍ (4 ഒഴിവുകള്‍) യോഗ്യത: ബി.എസ്.സി. എം.എല്‍.ടി ബിരുദം, പി. സി.ആര്‍ ടെസ്റ്റിംഗ് ലാബിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ശമ്പളം 25000 രൂപ. മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍ (ഒരു ഒഴിവ്) യോഗ്യത: കമ്പ്യൂട്ടര്‍ പരിജ്ഞാനവും ടൈപ്പിങ്ങില്‍ ശരാശരി വേഗതയും നിര്‍ബന്ധം. പ്രതിമാസ ശമ്പളം : 18000 രൂപ.  ക്ലീനിംഗ് സ്റ്റാഫ്-  (ഒരു ഒഴിവ്) യോഗ്യത: ശാരീരികക്ഷമതയും ആശുപത്രിയില്‍ ശുചീകരണ പരിചയവും പ്രതിമാസ ശമ്പളം – 15000 രൂപ. പ്രായപരിധി 18 നും 45 നും ഇടയില്‍.


അറ്റന്‍ഡ്ര്‍ താല്‍ക്കാലികമായി നിയമിക്കുന്നു


ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ വയോഅമൃതം പദ്ധതിയിലേക്ക് അറ്റന്ററെ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസ് പാസ്സായ ഉദ്യോഗാര്‍ഥികള്‍ ആധാര്‍ കാര്‍ഡ്, ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 17ന് രാവിലെ 9.30ന് ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പ്രായപരിധി 41 വയസ്സ്. അന്നേ ദിവസം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരത്തിന് ഫോണ്‍: 0477 2252965


മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്


തലശ്ശേരി ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ ക്ഷേമസ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും എട്ടാംക്ലാസ് യോഗ്യതയുമുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 -40 വയസ്സ്. അപേക്ഷ ബയോഡാറ്റ, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സപ്തംബര്‍ 18 നകം തലശ്ശേരി ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ ഹാജരാക്കണം. 0490 2343121, 8281899559.


സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ നിയമനം


വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി, കുക്ക് തസ്തികകളിൽ നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ 17ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയയ്ക്കണം. അപേക്ഷ അയയ്ക്കുന്ന ജില്ലയുടെ പേര്, തസ്തികയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ: spdkeralamss@gmail.com. വിശദവിവരങ്ങൾക്ക്: 0471-2348666.Post a Comment

0 Comments