Indian Navy Recruitment 2021 – Apply Online For Latest 2500 Vacancies

ഇന്ത്യൻ നേവി നാവികർക്കുള്ള എൻറോൾമെന്റിനുവേണ്ടി അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്ന് Artificer Apprentice(AA) and Senior Secondary Recruits (SSR) തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.

വിദ്യാഭ്യാസ യോഗ്യത

1. Artificer Apprentice(AA) 

  • വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച സ്കൂൾ വിദ്യാഭ്യാസ ബോർഡുകൾ നടത്തുന്ന   10+2 പരീക്ഷയിൽ, കണക്ക്,  ഭൗതികശാസ്ത്രം എന്നീവിഷയങ്ങൾ  കൂടാതെ  രസതന്ത്രം, ജീവശാസ്ത്രം, കമ്പ്യൂട്ടർ എന്നിവയിൽ ഏതെങ്കിലും ഒന്നിലോ  60 % മാർക്കോ  അതിൽ കൂടുതലോ മൊത്തത്തിൽ കിട്ടിയിട്ടുണ്ടായിരിക്കണം.   

2. Senior Secondary Recruits (SSR) 

  • വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച സ്കൂൾ വിദ്യാഭ്യാസ ബോർഡുകളിൽ നിന്നുളള് 10+2 പരീക്ഷ , കണക്ക് ഭൗതികശാസ്ത്രം എന്നിവയോടൊപ്പം രസതന്ത്രം, ജീവശാസ്ത്രം, കമ്പ്യൂട്ടർ  എന്നിവയിൽ ഏതെങ്കിലും ഒന്നോ എടുത്ത് പാസ്സായിട്ടുണ്ടാവണം .


അപേക്ഷിക്കേണ്ട വിധം

  1. ഇന്ത്യൻ നേവിയുടെ ഔദ്യോഗിക സൈറ്റ് ആയ www.joinindiannavy.gov.in - ൽ ഒക്ടോബർ 16 മുതൽ ഒക്ടോബർ 25 -വരെ ഓൺലൈൻ ആയി മാത്രം അപേക്ഷിക്കുക.
  2. ഓൺലൈൻ അപ്ലിക്കേഷൻ പൂരിപ്പിക്കുന്നതിന് മുൻപ് നിങ്ങളുടെ മെട്രിക് സർട്ടിഫിക്കറ്റ്-ഉം 10+2 മാർക്ക് ഷീറ്റും  റെഫർ ചെയ്യുന്നതിനുവേണ്ടി തയ്യാറാക്കി വയ്ക്കുക.
  3. നേരത്തെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ ഇമെയിൽ ഐഡി ഉപയോഗിച്ച്  www.joinindiannavy.gov.in എന്ന  വെബ്‌സൈറ്റിൽ റെജിസ്റ്റർ ചെയ്യുക. നിങ്ങൾ നൽകുന്ന ഇമെയിൽ ഐഡിയും മൊബൈൽ ഫോണും സെലെക്ഷൻ പ്രോസസ്സ് കഴിയുന്നതുവരെ ചേഞ്ച് ചെയ്യാൻ പാടില്ല.
  4. ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗ്-ഇൻ ചെയ്തതത്തിന് ശേഷം "current opportunities" -ൽ ക്ലിക്ക് ചെയ്യുക 
  5. അപ്ലൈ ബട്ടണിൽ ക്ലിക് ചെയ്യുക.
  6. അപ്ലിക്കേഷൻ ഫോം കംപ്ലീറ്റ് ആയി പൂരിപ്പിക്കുക. Submit ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുൻപ്, എല്ലാ വിവരങ്ങളും ശരിയാണെന്നും ഒറിജിനൽ സെർട്ടിഫിക്കറ്റസുകളെല്ലാം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്‌തെന്നും ഉറപ്പു വരുത്തുക.
  7. നിങ്ങളുടെ ഏറ്റവും പുതിയ ക്ലാരിറ്റിയുള്ള ഫോട്ടോഗ്രാഫ് അപ്‌ലോഡ് ചെയ്യുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:25 ഒക്ടോബർ 2021