കേരളത്തിലെ തൊഴിലാവസരങ്ങൾ

 
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: അപേക്ഷ ക്ഷണിച്ചു


കേരള മദ്രസ അധ്യാപക വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വയസ് 18-40. യോഗ്യത – അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പിജിഡിസിഎ/ഡിസിഎയും. പരിചയം – സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ/സിവി സഹിതം ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും യോഗ്യതയും അനുഭവപരിചയവും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ ടീച്ചേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, രണ്ടാം നില KURDFC ബില്‍ഡിംഗ്, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍. പി ഒ, കോഴിക്കോട് 673005 വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ സെപ്തംബര്‍ 22 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.


ടൈപ്പിസ്റ്റ് കം ക്ലര്‍ക്ക് ഒഴിവ്


ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഓഫീസില്‍ ഒരു ടൈപ്പിസ്റ്റ് കം ക്ലര്‍ക്കിന്റെ ഒഴിവുണ്ട്. പ്ലസ്ടുവും എം.എസ്.ഓഫീസ്/ തത്തുല്യ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ യോഗ്യതയും മലയാളം ടൈപ്പിങ്ങ് യോഗ്യതയും ഉള്ളവര്‍വര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 20 നകം അസി. രജിസ്ട്രാര്‍, സെക്രട്ടറി, സര്‍ക്കിള്‍ യൂണിയന്‍, അസി. രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, ലക്ഷ്മി നഗര്‍, തെരുവത്ത് പി.ഒ, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0467 2204582


ഫാര്‍മസിസ്റ്റ് നിയമനം


മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സാണ് യോഗ്യത. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ്, ഉദ്യോഗാര്‍ത്ഥികളുടെ ഫോണ്‍ നമ്പര്‍ സഹിതം ismdmo2021@gmail.comല്‍ സെപ്തംബര്‍ ആറിനുള്ളില്‍ അയക്കണം. ഫോണ്‍: 0483 2734852.

വനിത ശിശുവികസന വകുപ്പ് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചായ്യോത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഫീല്‍ഡ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), ലീഗല്‍ കൗണ്‍സിലര്‍ (പാര്‍ട്ട് ടൈം) എന്നീ തസ്തികകളിലേക്ക് നിര്‍ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തില്‍ തല്‍പരരായ സ്ത്രീ ഉദ്ദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/എം.എ/എം.എസ്സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്കും എം.എസ്സി / എം.എ സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും എല്‍.എല്‍.ബിയും അഭിഭാഷക പരിചയവുമുള്ളവര്‍ക്ക് ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 23നും 35നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 10 നകം kmsskasargod@gmail.com എന്ന ഇ മെയിലിലേക്കോ കേരള മഹിള സമഖ്യ സൊസൈറ്റി, ചായ്യോത്ത്, ചായ്യോത്ത് പി.ഒ, നീലേശ്വരം, കാസര്‍കോട്- 671314, എന്ന വിലാസത്തിലോ അപേക്ഷിക്കണം. ഫോണ്‍: 04672230114, 6235280342


കിർടാഡ്‌സിൽ വിവിധ തസ്തികകളിൽ നിയമനം


കോഴിക്കോട് ആസ്ഥാനമായ കിർടാഡ്‌സിൽ വിവിധ പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. റിസർച്ച് അസോസിയേറ്റ്, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, പ്രോജക്ട് ഫെല്ലോ, മ്യൂസിയം അസോസിയേറ്റ്, മ്യൂസിയം റിസർച്ച് അസോസിയേറ്റ്, റിസർച്ച് ഫെല്ലോ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, റിസർച്ച് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ, ഡയറക്‌ട്രേറ്റ് ഓഫ് കിർടാഡ്‌സ്, ചെവായൂർ പി.ഒ, കോഴിക്കോട് 673017 എന്ന വിലാസത്തിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ലഭിക്കണം. അപേക്ഷാ കവറിന് പുറത്ത് തസ്തിക രേഖപ്പെടുത്തണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകൾ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0495-2356805.


ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം


തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 36 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. സയൻസ് വിഷയത്തിൽ പ്ലസ് ടു പാസായിരിക്കണം. ക്ലിനിക്കൽ ലബോറട്ടറിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മൊബൈൽ നമ്പർ) സഹിതം അപേക്ഷകൾ സെപ്റ്റംബർ 8ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ നേരിട്ടോ നൽകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കും.


എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം


കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുള്ള ഏജന്‍സി ഡെവോലെപ്മെന്റ് മാനേജര്‍ (യോഗ്യത : ബിരുദം ), ഏജന്‍സി അസ്സോസിയേറ്റ് (യോഗ്യത : എസ്എസ്എല്‍സി ), ഫുഡ് ആന്റ് ബീവറേജ്സ് സര്‍വീസ് ക്യാപ്റ്റന്‍ (യോഗ്യത : ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ് ), ഫുഡ് ആന്റ് ബീവറേജ്സ് സര്‍വീസ് വെയ്റ്റര്‍ (യോഗ്യത : പ്ലസ് ടു), കോമ്മി ഷെഫ് ഡി പാര്‍ട്ടി (യോഗ്യത : ഡിപ്ലോമ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍),പര്‍ച്ചേസ് എക്സിക്യൂട്ടീവ് ( യോഗ്യത : പ്ലസ്് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം ),അക്കൗണ്ടിംഗ് ക്ലാര്‍ക്ക് (യോഗ്യത : ബികോം , ടാലി) ഒഴിവുകളിലേക്ക് സെപ്തംബര്‍ രണ്ടിന് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബിയോഡാറ്റ സഹിതം calicutemployability8721@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന്് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ : 0495 2370176.


ഡ്രൈവറെ ആവശ്യമുണ്ട്


കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തിലേക്ക് ഇലക്ട്ട്രിക്ക് കാര്‍ ഓടിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും ലൈസന്‍സിന്റെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഐ.യു പി.എം.ജിഎസ്.വൈ, ജില്ലാപഞ്ചായത്ത് ബില്‍ഡിങ്ങ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്, 671123 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256823

Post a Comment

0 Comments