ഇനി സാധാരണക്കാർക്കും നേടാം സർക്കാർ ജോലികൾ

 


വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ്

പാലക്കാട്‌ : കേരള വനിതാ കമ്മിഷനിൽ ഒരു സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ സെപ്റ്റംബർ 10 നകം ലഭ്യമാക്കണം.


സീനിയർ സൂപ്രണ്ട് ഡെപ്യൂട്ടേഷൻ നിയമനം

കേരള വനിതാ കമ്മീഷനിൽ ഒഴിവുള്ള ഒരു സീനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലാധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ സെപ്റ്റംബർ 10 നകം ലഭിക്കണം.


ടൈപ്പിസ്റ്റ് കം ക്ലർക്ക് ഒഴിവ്


ഹോസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ ഓഫീസിൽ ഒരു ടൈപ്പിസ്റ്റ് കം ക്ലർക്കിന്റെ ഒഴിവുണ്ട്.

പ്ലസ്ടുവും എം.എസ്.ഓഫീസ്/ തത്തുല്യ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ യോഗ്യതയും മലയാളം ടൈപ്പിങ്ങ് യോഗ്യതയും ഉള്ളവർവർക്ക് അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെപ്റ്റംബർ 20 നകം

അസി. രജിസ്ട്രാർ,

സെക്രട്ടറി,

സർക്കിൾ യൂണിയൻ,

അസി. രജിസ്ട്രാർ (ജനറൽ) ഓഫീസ്,

ലക്ഷ്മി നഗർ,

തെരുവത്ത് പി.ഒ, കാഞ്ഞങ്ങാട് എന്ന വിലാസത്തിൽ അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ വിളിക്കുക

ഫോൺ : 0467-2204582


ദ്വിഭാഷി പാനലിലേക്ക് അപേക്ഷിക്കാം


മലപ്പുറം : പോക്സോ കേസുകളില്‍ ഇരയാകുന്ന ഇതര സംസ്ഥാനങ്ങളിലെ കുട്ടികളുടെ മൊഴി എടുക്കുന്ന സമയങ്ങളിലും വിചാരണവേളയിലും സേവനം നല്‍കുന്നതിനുള്ള ദ്വിഭാഷി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജില്ലയില്‍ താമസിക്കുന്നവര്‍ക്കും മലയാളം കൂടാതെ ഇതരഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവര്‍ക്കും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള വ്യക്തികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

തമിഴ്, തെലുങ്കു, കന്നട, അസമി, കൊങ്കിണി, ഹിന്ദി, മറാഠി, ഗുജറാത്തി, ബിഹാറി, നേപ്പാളി, പഞ്ചാബി, ഒഡിയ, മണിപ്പൂരി, മിസോ, ഉര്‍ദു, ബംഗാളി തുടങ്ങി വിവിധങ്ങളായ മറ്റ് ഭാഷകള്‍ സംസാരിക്കാന്‍ അറിയുന്നവരും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ കഴിയുന്നവരുമായ ബിരുധധാരികളായിരിക്കണം അപേക്ഷകര്‍.

കുട്ടികള്‍ക്ക് ദ്വിഭാഷി സേവനം നല്‍കുന്ന വ്യക്തിക്ക് വനിതാ ശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ള 1,000 രൂപ വേതനം നല്‍കും.

അപേക്ഷകര്‍ വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ സെപ്തംബര്‍ 30നകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

ഇ-മെയില്‍ dcpumpm@gmail.com.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2978888, 9633413868.