കേരള ജോലി ഒഴിവുകൾ
ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്മാരുടെ ഒഴിവ്


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്മാരെ നിയമിക്കുന്നു. പി.എസ്.സി. അംഗീകൃത ബി.എസ്‌സി എം. എൽ.ടിയോ ഡിപ്ലോമ എം.എൽ.ടിയോ ഉള്ളവർക്ക് അപേക്ഷിക്കാം, ബ്ലഡ് കമ്പോണന്റ് സെപ്പറേഷൻ യൂണിറ്റ്, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ആഗസ്റ്റ് 10നകം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ബയോഡാറ്റ ലഭ്യമാക്കണം. ഫോൺ: 0467 2217018.


ഇ- ഹെൽത്ത് പ്രോജക്ടില്‍ നിയമനം


ആരോഗ്യ കേരളം കോട്ടയം ഇ-ഹെൽത്ത് പ്രോജക്ടിൽ ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ ആറു മാസത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഡിപ്ലോമ / ബി.എസ്സി/എം.എസ്സി/ബി.ടെക്/എം.സി.എ.

ഹാര്‍ഡ് വെയർ ആൻ്റ് നെറ്റ് വർക്കിംഗിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. പ്രായം 2021 ഓഗസ്റ്റ് ഒന്നിന് 40 കവിയരുത്. ktmehealth@gmail.com എന്ന ഇ മെയിൽ വിലാസത്തില്‍ ഓഗസ്റ്റ് 10ന് വൈകുന്നേരം നാലിനകം അപേക്ഷ നൽകണം. ഫോൺ: 04812562778


വുമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ : അപേക്ഷ ക്ഷണിച്ചു


ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതി നടപ്പിലാക്കുന്നതിന് ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പന്തലായനി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസിന് കീഴില്‍ വുമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ നിയമിക്കുന്നു. ആറ് മാസത്തേക്ക് പ്രതിമാസം 6000 രൂപ നിരക്കിലാണ് ജോലി ചെയ്യേണ്ടത്. എസ്എസ്എല്‍സി പാസ്സായതും പന്തലായനി ബ്ലോക്കിലെ പ്രാഥമിക ക്ഷീര സഹകരണ സംഘത്തില്‍ അംഗത്വമുളളതുമായ 18 നും 50 നും മദ്ധ്യേ പ്രായമുളള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക കൊയിലാണ്ടിയിലെ വനിതാ വ്യവസായ വിപണന കേന്ദ്രത്തിലെ പന്തലായനി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസില്‍ ലഭിക്കും. അവസാന തീയതി ആഗസ്റ്റ് 11 ന് വൈകീട്ട് അഞ്ച് മണി. കോഴിക്കോട് സിവില്‍സ്‌റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ആഗസ്റ്റ് 13 ന് രാവിലെ 10.30 ന് മറ്റ് അറിയിപ്പുകള്‍ ഇല്ലാതെ യോഗ്യരായ അപേക്ഷകരുമായി അഭിമുഖം നടത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.


കുടുംബശ്രീയിൽ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം


ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മാവൂര്‍, വേളം, വാണിമേല്‍, മൂടാടി പഞ്ചായത്തുകളില്‍ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുമായി കുടുംബശ്രീ മിഷന്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കരാര്‍ കാലാവധി 18 മാസം. ടൂവീലര്‍ ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നീ ക്രമത്തില്‍ :

ടീം ലീഡര്‍ (2 ഒഴിവ്)- എംഎസ്ഡബ്ല്യൂ/എംഎ സോഷ്യോളജി – ഗ്രാമവികസന പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷത്തില്‍ കുറയാതെയുളള പ്രവര്‍ത്തി പരിചയം, ജലവിതരണ പദ്ധതികളില്‍ ഉളള ജോലി പരിചയം.

കമ്മ്യൂണിറ്റി എഞ്ചിനീയര്‍ (4) – ബി.ടെക്/സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ ജോലി പരിചയം.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ (4) – ഏതെങ്കിലും വിഷയത്തില്‍ ബിരുദം.- ഗ്രാമവികസനം/സാമൂഹ്യ സേവനം/ ജലവിതരണ പദ്ധതി എന്നിവയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. മാവൂര്‍, വേളം, വാണിമേല്‍, മൂടാടി പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന.

Post a Comment

0 Comments