സർക്കാർ ജോലികളിൽ നിരവധി ഒഴിവുകൾ

 

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം


കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, ടെലികോളര്‍ കം കൗണ്‍സിലര്‍, ഫീല്‍ഡ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ (യോഗ്യത: ബിരുദം), സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലികോളര്‍, ടെലി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത : +2), ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (യോഗ്യത : ബി.എസ്.സി. നഴ്സിംഗ് / ജി.എന്‍.എം. നഴ്സിംഗ് ), കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ (യോഗ്യത : ബിരുദം + കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് ട്രെയിനിംഗ് / ടെലികോം സെക്ടര്‍ എക്സ്പീരിയന്‍സ്) , റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം/ ബിരുദാനന്തര ബിരുദം) , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (യോഗ്യത : പ്രസ്തുത ഫീല്‍ഡിലുള്ള പ്രവൃത്തി പരിചയം) ഒഴിവുകളിലേക്ക് ആഗസ്റ്റ് 31 ന് കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployabilityjob@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ആഗസ്ത് 30 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. ഇന്റര്‍വ്യൂ ടൈം സ്ലോട്ട് അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന്് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ – 0495 2370176


അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവ്


നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച ആഗസ്റ്റ് 27ന് രാവിലെ 10.30ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. ബികോം, പിജിഡിസിഎ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. മുൻപരിചയം ഉള്ളവർക്ക് മുൻഗണന.


ഇലക്ട്രീഷ്യൻ കരാർ നിയമനം


ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ മാസം 15,000/- രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഇലക്ട്രീഷ്യനെ നിയമിക്കുന്നു. പ്രായം 18 മുതൽ 40 വയസ്സ് വരെ. ഇലക്ട്രിക്കൽ ട്രേഡിൽ ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും, വയറിംഗ് ലൈസൻസും ഇലക്ട്രിക് വർക്കിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ ആറിന് മുൻപ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം-695 004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471-2440074, 2445799.


ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം


പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ കെ.എ.എസ്.പി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഡിഗ്രി, ഗവ. അംഗീകൃത പി.ജി.ഡി.സി.എ/ ഡി.സി.എ ആണ് യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ് റൈറ്റിങ് അറിഞ്ഞിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2021 ജനുവരി ഒന്നിന് 22-40 വയസ്സ്. താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 27 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലോ hrdistricthospital@gmail.com ലോ ലഭ്യമാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327, 2534524.


ഹെൽപ്പർ ഒഴിവിൽ അപേക്ഷിക്കാം


വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളത്തെ സഖി വൺ സ്‌റ്റോപ്പ് സെന്ററിൽ മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയിലും ജോലി ചെയ്യേണ്ടി വരും. എസ്. എസ്. എൽ. സിയാണ് യോഗ്യത. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ക്‌ളീനിംഗ്, കുക്കിംഗ് ജോലികൾ ചെയ്യണം. ബയോഡാറ്റ സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചിനകം കാക്കനാട് ജില്ലാ കളക്‌ട്രേറ്റിന്റെ താഴത്തെ നിലയിലുള്ള വനിതാ സംരക്ഷണ ഓഫീസറുടെ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8281999057.


ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ


തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റൽ താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ www.cet.ac.in ൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 25 ന് വൈകിട്ട് നാല് മണിയ്ക്കകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ ലഭ്യമാക്കണം.


ജൂനിയർ ലാബ് അസിസ്റ്റന്റ് ഒഴിവ്


തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. പ്രായം 36 വയസിൽ താഴെയായിരിക്കണം. പ്ലസ്ടുവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം. രാത്രിയും പകലും ഡ്യൂട്ടി ഉണ്ടാവും. തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. 20,065 രൂപയാണ് വേതനം. പ്രോജക്റ്റ് അവസാനിക്കുന്നതുവരെയോ ഒരു വർഷത്തേക്കോ ആയിരിക്കും നിയമനം. അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം 11ന് വൈകിട്ട് മൂന്നിനകം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ലഭിക്കണം.

Post a Comment

0 Comments