ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിന്റെ കേന്ദ്രങ്ങളിൽ ഒഴിവ്ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിന്റെ റായ്പുര്‍, ഭുവനേശ്വര്‍ കേന്ദ്രങ്ങളിലായി 330 ഒഴിവുകള്‍. പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.ഭുവനേശ്വര്‍: പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലായി 112 ഒഴിവുകളാണുള്ളത്.

അപേക്ഷ: aiimsbhubaneswar.nic.in വഴി നല്‍കാം. അപേക്ഷയുടെ പ്രിന്റൗട്ടും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും The Assistant Adminitsrative Officer, Recruitment Cell, All India Institute of Medical Sciences, Bhubaneswar, Sijua, Dumuduma, Bhubaneswar751019 എന്ന വിലാസത്തിലേക്ക് അയക്കുകയും വേണം.

പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലായി 218 ഒഴിവാണുള്ളത്.aiismraipur.edu.in വഴി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും Recruitment Cell, 2nd floor, Medical College Building Gate No5, AIIMS Raipur, G.E. Road, Tatibandh, Raipur (C.G.) Pin 492099 എന്ന വിലാസത്തില്‍ അയക്കണം.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബര്‍ നാല്. അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബര്‍ 14