സർക്കാർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .1. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: അപേക്ഷ ക്ഷണിച്ചു

കേരള മദ്രസ അധ്യാപക വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 

വയസ് 18-40

യോഗ്യത 

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം.

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പിജിഡിസിഎ/ഡിസിഎയും. 

അപേക്ഷിക്കേണ്ട വിധം


സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ/സിവി സഹിതം ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും യോഗ്യതയും അനുഭവപരിചയവും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും സഹിതം 

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, 

കേരള മദ്രസ്സ ടീച്ചേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, 

രണ്ടാം നില KURDFC ബില്‍ഡിംഗ്, 

ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍. പി ഒ, 

കോഴിക്കോട് 673005 

വിലാസത്തില്‍ അപേക്ഷിക്കണം. 

അപേക്ഷ സെപ്തംബര്‍ 22 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം

2. ടൈപ്പിസ്റ്റ് കം ക്ലര്‍ക്ക് ഒഴിവ്

ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഓഫീസില്‍ ഒരു ടൈപ്പിസ്റ്റ് കം ക്ലര്‍ക്കിന്റെ ഒഴിവുണ്ട്. 

യോഗ്യത 

പ്ലസ്ടുവും എം.എസ്.ഓഫീസ്/ തത്തുല്യ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ യോഗ്യതയും മലയാളം ടൈപ്പിങ്ങ് യോഗ്യതയും ഉള്ളവര്‍വര്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 20 നകം 

അസി. രജിസ്ട്രാര്‍, സെക്രട്ടറി, 

സര്‍ക്കിള്‍ യൂണിയന്‍, 

അസി. രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, ലക്ഷ്മി നഗര്‍, 

തെരുവത്ത് പി.ഒ, കാഞ്ഞങ്ങാട് 

എന്ന വിലാസത്തില്‍ അപേക്ഷിക്കണം. 

ഫോണ്‍: 0467 2204582


3. ഫാര്‍മസിസ്റ്റ് നിയമനം

മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. 

യോഗ്യത

ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്സ്

അപേക്ഷിക്കേണ്ട വിധം

അപേക്ഷ സമര്‍പ്പിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ്, ഉദ്യോഗാര്‍ത്ഥികളുടെ ഫോണ്‍ നമ്പര്‍ സഹിതം ismdmo2021@gmail.comല്‍ സെപ്തംബര്‍ ആറിനുള്ളില്‍ അയക്കണം. 


ഫോണ്‍: 0483 2734852.


4. കിർടാഡ്‌സിൽ വിവിധ തസ്തികകളിൽ നിയമനം


കോഴിക്കോട് ആസ്ഥാനമായ കിർടാഡ്‌സിൽ വിവിധ പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. 


ഒഴിവുകളുടെ പേര്

റിസർച്ച് അസോസിയേറ്റ്

ഫീൽഡ് ഇൻവസ്റ്റിഗേറ്റർ 

പ്രോജക്ട് ഫെല്ലോ 

മ്യൂസിയം അസോസിയേറ്റ്

മ്യൂസിയം റിസർച്ച് അസോസിയേറ്റ്

റിസർച്ച് ഫെല്ലോ, 

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

റിസർച്ച് അസിസ്റ്റന്റ്

പ്രോജക്ട് അസിസ്റ്റന്റ് 

എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചിനകം 

ഡയറക്ടർ, 

ഡയറക്‌ട്രേറ്റ് ഓഫ് കിർടാഡ്‌സ്, 

ചെവായൂർ പി.ഒ, 

കോഴിക്കോട് 673017 

എന്ന വിലാസത്തിൽ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ലഭിക്കണം. അപേക്ഷാ കവറിന് പുറത്ത് തസ്തിക രേഖപ്പെടുത്തണം. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകൾ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0495-2356805.