ജിയോഫോൺ ഉപയോക്താക്കൾക്കായി 5 പുതിയ ഡാറ്റ പ്ലാനുകളുമായി ജിയോ

tech news malayalam techtunity jio offer for 2021

ജിയോഫോൺ ഉപഭോക്താക്കൾക്കായി കഴിഞ്ഞ ദിവസം മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആകർഷകമായ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന അഞ്ച് ഡാറ്റ പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ജിയോ.

രണ്ടു വർഷം വരെ വാലിഡിറ്റി ലഭിച്ചിരുന്ന പ്ലാനുകൾ ആയിരുന്നു റിലയൻസ് ജിയോ ഫോൺ ഉപഭോതാക്കൾക്ക് പുറത്തിറക്കിയിരുന്നത്.

22 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകൾ ദിവസവും 2 ജിബി ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങളാണ് നൽകുന്നത്. 152 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ഇവ.

പുതിയ അഞ്ച് ജിയോഫോൺ ഡാറ്റ പ്ലാനുകളും 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. കഴിഞ്ഞയാഴ്ച നിലവിലുള്ള ജിയോഫോൺ ഉപയോക്താക്കൾക്കായി 749 രൂപ വാർഷിക പ്ലാനും 1,999 രൂപയുടെയും രണ്ട് വർഷം വാലിഡിറ്റിയുള്ള പ്ലാനും ജിയോ അവതരിപ്പിച്ചിരുന്നു. പുതിയ ഉപഭോക്താക്കൾക്കായി 1,499 രൂപയുടെ വാർഷിക പ്ലാനും ജിയോ അവതരിപ്പിച്ചു. ജിയോയുടെ പുതിയ അഞ്ച് ഡാറ്റാ പ്ലാനുകൾക്ക് 22 രൂപ, 52 രൂപ, 72 രൂപ, 102 രൂപ, 152 രൂപ എന്നിവയാണ് വില.