പകർച്ചവ്യാധിക്കെതിരെ ടെക്നോളോജിയുടെ ഉപയോഗങ്ങൾ

tech malayalam corona and technology techtunity,com

കൊറോണ വൈറസിന്റെ (COVID-19)  വ്യാപനത്തെ കുറിച്ച് കൂടുതല് പറയേണ്ടതില്ല. ഇന്ന്കുറഞ്ഞത് 150 രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിച്ചു കഴിഞ്ഞു. ചൈന വൈറസിനോടുള്ള പ്രതികരണത്തിന് തുടക്കം കുറിച്ചതോടെ, സാങ്കേതിക മേഖലയിലും പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡ്രോൺസ്, ഡാറ്റാ സയൻസ് എന്നീ ടെക്നോളജിലൂടെ പകർച്ചവ്യാധി കണ്ടെത്താനും പോരാടാനും സാങ്കേതിക നേതാക്കളും കമ്പനികളും മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ടെക് കമ്പനികൾക്ക് വൈറസിനെതിരായ പോരാട്ടത്തിൽ ഇതിനകം പടിയിറങ്ങുന്നതിനാൽ അവരുടെ കഴിവുകൾ തെളിയിക്കാനും പുതിയ കണ്ടതലുകള്ക്ക് വഴി തെളിയിക്കുകയും ചെയ്യുന്നു.

ആരോഗ്യസംരക്ഷണ സംരംഭങ്ങൾ, വൈറസ് മറ്റ് പല രാജ്യങ്ങളിലേക്കും വ്യാപനം തടയുന്നതിനുള്ള കോൺ‌ടാക്റ്റ്ലെസ് ഡെലിവറി, അണുനാശിനി തളിക്കൽ, അടിസ്ഥാന ഡയഗ്നോസ്റ്റിക് (diagnostic ) പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഓട്ടോമേറ്റഡ് സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

കൃത്രിമ ബുദ്ധി, ഡാറ്റ സയൻസ്, സാങ്കേതികവിദ്യ എന്നിവ ഉപയോഗിക്കുന്ന ചില വഴികൾ.

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

സാങ്കേതികവിദ്യകൾ എല്ലാം പ്രതിസദ്ധി ഘട്ടത്തിലും മറകടക്കാനുള്ള വഴികളൾ കണ്ടത്താറുണ്ട്, ഇതില് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. രോഗിക്ക് അനുയോജ്യമായ മരിന്നുകളുടെ നിർമാണം, മരുന്ന് തിരഞ്ഞടുപ്പും, രോഗികളുടെ അപകടനിലയെക്കുറിച്ചുള്ള മുന്നറീപ്പുകളൾ വേണ്ട നിർദേശങ്ങളൾ നല്ക്കുന്നു.

പുതുതായി രോഗം കണ്ടത്താനും അതിന്റെ വ്യാപനത്തെ അളക്കാനും സാധ്യതകളെ കുറിച്ചും വിവരങ്ങൾ കൈമാറുന്നു. പുതുതായി കണ്ടത്തിയ മരുന്നകളുടെ capacity യും പ്രതിഫലനത്തെയും തിരച്ചറിയാനും വിശകലനും ചെയ്യാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധിക്കുന്നു.

അതിവേഗ വിവരശേഖരണവും തരം തിരിക്കലിലൂടെ ഫലം തിരിച്ചറിയുക്കയും മറ്റു നടപടികള് പൂർത്തിയാക്കാനും സാധിക്കുന്നു. Covid 19 പ്രതിരോധഗക്കാന് വൈറസിന്റെ DNA , മറ്റു എല്ലാം സാധ്യതകളെയും പരിശോധിക്കുന്നു. അതിന് പുറമെ രോഗിയുടെ പ്രതിരോധ പ്രപ്തി മറ്റു അനുബന്ധ വിവരങ്ങള് ശേഖരികായും യോജിച്ച മരുന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസുകൾ നിർദേശിക്കുകയും ചെയ്യുന്നു.

ഇതിനു പുറമെ രോഗികളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കി സമയാ സമയം ഡോക്ടര്മാക്ക് information നും നിർദേശങ്ങളും നല്ക്കുന്നു. 

രോഗികള്ക്ക് അത്യവിശ്യവായ കാര്യങ്ങള് അവസ്ഥ അനുസരിച്ച് തീരുമാനിക്കാന്ആർട്ടിഫിഷ്യൽ ഇന്റലിജൻസുകൾ സഹായിക്കുന്നു.

Blue Dot : നമുക്ക് എത്രത്തോളം വൈറസുകളുടെ ഉറവിടം കണ്ടത്താന് സാധിക്കുന്നവോ അതുപോലെ അവയുടെ സാഞ്ചാര പദം  ട്രാക്കുചെയ്യാൻ കഴിയുന്നുവോ അത്രയും നന്നായി നമുക്ക് പോരാടാനാകും. ഇവിടെയാണ് blue dot ന്റെ പ്രസക്തിയെറുന്നത്.

വാർത്താ റിപ്പോർട്ടുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, സർക്കാർ രേഖകൾ എന്നിവ വിശകലനം ചെയ്യുന്നതിലൂടെ, virus കളുടെ സ്സ്രാതസസും ഉറവിടവും (outbreak) കണ്ടെത്താൻ കഴിയും. 

AI ഉപയോഗിച്ച് പകർച്ചവ്യാധി അപകടസാധ്യതകൾ ട്രാക്കുചെയ്യുന്നത് കനേഡിയൻ സ്റ്റാർട്ടപ്പ് ബ്ലൂഡോട്ട് നൽകുന്ന സേവനമാണിത്. 

വാസ്തവത്തിൽ, രോഗ നിയന്ത്രണ കേന്ദ്രങ്ങൾ അല്ലെങ്കിൽ ലോകാരോഗ്യ സംഘടന (WHO) അവരുടെ പൊതു മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ബ്ലൂഡോട്ടിന്റെ Artificial intelligence (AI) coronavirus ന്റെ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇൻഫെർവിഷൻ (infervision): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഇൻഫെർവിഷൻ ഒരു കൊറോണ വൈറസ് എഐ വഴി പരിഹാരം ആരംഭിച്ചു. ഇൻഫെർവിഷൻ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖേനെ ആരോഗ്യ പ്രവർത്തക്കർക്കും doctor ന്മാർക്കും അതിവേഗം വൈറസ് കണ്ടെത്താനും നിരീക്ഷിക്കാനും സഹായിക്കുന്നു.

രോഗനിർണയ വേഗത്തില് ആക്കുന്നതുകൊണ്ടുതന്നെ  

ആവിശ്യാനുസരം പരിഹാരം കാണാനും സാധിക്കുന്നു. ഇൻഫെർവിഷൻ നിർമ്മിത ബുദ്ധി നിമിഷങ്ങൾക്കുള്ളിൽ വൈറസ് നിർണ്ണയിക്കുന്നതിൽ 95% കൃത്യമാണെന്ന് അവർ അവകാശപ്പെടുന്നു.

Healx ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രോഗികളുടെ പ്രതിരേധ ശേഷി അടക്കമുള്ള വിവരശേഖരിക്കുകയും വൈറസ്സിന്റെ ഘടന, തീവ്രത മനസ്സിലാക്കി നിലവിലെ മരുന്നുകളില് നിന്ന് അനുയോജിച്ച മരുന്നുകള് നിർദ്ദേശിക്കുകയും ചെയ്യുന്നു.

ഇതിനുപുറമെ വിറ്റസ്ഥ മരുന്നകളെയും അതിന്റെ കോംപിനേഷനുകളുടെ സാധ്യതകളെയും കുറിച്ച് ക്യത്യമായ വിവരണങ്ങൾ നല്ക്കുന്നു.

ആയിരം കോടി മരുന്നുകളുടെ കോംപിനേഷനുകളില്നിന്നും കോവിഡിന് പ്രതിരോധ സാധ്യതയുള്ള 4000 മരുന്നുകൾ Healx ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖേന വികസിപ്പിച്ചാതായി healx അവകാശപ്പെടുന്നു.

ഡീപ് മൈൻഡ് (deep mind): വൈറസ് ഉണ്ടാക്കുന്ന പ്രോട്ടീനുകളെ മനസിലാക്കാൻ ഡീപ് മൈൻഡ് അതിന്റെ ഏറ്റവും പുതിയ AI അൽഗോരിതങ്ങളും കമ്പ്യൂട്ടിംഗ് പവറും ഉപയോഗിച്ചു കൊണ്ടിരിക്കുന്നുഇതുവയരെയുള്ള കണ്ടെത്തലുകളും suggestion കളും ഡീപ് മൈന്ഡ് പ്രസിദ്ധീകരിച്ചു. ഇതു വെച്ചുകൊണ്ടു  കൂടുതല് ചികിത്സകൾ വികസിപ്പിക്കാൻ നിര്ദശിക്കുകയും ചെയ്യുന്നു. ഡീപ് മൈൻഡിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കി പംനംങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

ബെനവലന്റ് എഐ (Benevolent AI): എഐ സംവിധാനങ്ങൾ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും കഠിനമായ രോഗങ്ങളോടും പകർച്ചവ്യാധികളോടും പോരാടാൻ കഴിയുന്ന മരുന്നുകൾ നിർമ്മിക്കാൻ ബെനവലന്റ് എഐ മുന്നോട്ട് വന്നിരിക്കുന്നത്, കൂടാതെ കൊറോണ വൈറസിനെ ചികിത്സിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായു ബെനവലന്റ് കമ്പനി പകർച്ചവ്യാധികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉപയോഗപ്രദമായേക്കാവുന്ന നിലവിലുള്ള മരുന്നുകൾ നിർദ്ദേശിക്കാനും പ്രവചനക്കാനുംബെനവലന്റ് എഐ സാധിക്കുന്നു.

ഡ്രോണുകൾ

മെഡിക്കൽ സാമ്പിളുകൾ എത്തിക്കുന്നതിനും തെർമൽ ഇമേജിംഗ് നടത്തുന്നതിനും ഡ്രോൺകൾ ഉപയോഗിക്കുന്നു.

രോഗം സമയത്ത് അവർക്ക് ആവശ്യമായ മെഡിക്കൽ സപ്ലൈകൾ ലഭിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതവും വേഗമേറിയതുമായ മാർഗ്ഗം ഡ്രോൺ ഡെലിവറിയാണ്. പകർച്ചവ്യാധി കൂടുതലുള്ള സ്ഥലങ്ങളില് മെഡിക്കൽ സാമ്പിളുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കാൻ  ഡ്രോൺ ഉപയോഗിക്കുന്നു. പൊതു ഇടങ്ങളിലും തെരുവുകളിലും പട്രോളിംഗ് നടത്താനും ട്രാക്കുചെയ്യാനും ഇവ ഉപയോഗിക്കുന്നു.

പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന്, മുന്നറിയിപ്പ് നൽകാനും ഡ്രോണുകൾ ഉച്ചഭാഷിണികളായി ഉപയോഗിക്കുന്നു, മാത്രമല്ല റോബോട്ടുകൾ പോലെ പൊതു സ്ഥലങ്ങളിൽ അണുനാശിനി തളിക്കാനും ഡ്രോണുകൾ ഉപയോഗിക്കുന്നു.

റോബോട്ടുകൾപ്രധാനമായും റോബോട്ടുകൾ അണുവിമുക്തമാക്കാന് ഉപയോഗിക്കപ്പെടുന്നു. ഭക്ഷണവും സാധനങ്ങളും വിതരണം ചെയ്യുക, കാറ്ററിംഗ് വ്യവസായത്തിനായി റോബോട്ടുകൾ, മെഡിക്കൽ സ്റ്റാഫുകളെ സഹായിക്കുന്നതിനായി  ഇങ്ങനെ മറ്റ് ജോലികൾ ചെയ്യുന്നു. ബ്ലൂ ഓഷ്യൻ റോബോട്ടിക്സിൽ (blue ocean robotics) നിന്നുള്ള യുവിഡി (UVD) റോബോട്ടുകൾ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന് അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിക്കുന്നു. 

രോഗികളുമായി വിദൂരമായി ആശയവിനിമയം നടത്താനും സമയം ലാഭിക്കാനും റോബോട്ടുകളെ ഉപയോഗിക്കുന്നതിലൂടെ പകർച്ചവ്യാധികൾ ഒതുങ്ങിനിൽക്കാൻ പ്രാപ്തരാക്കുകയും ആരോഗ്യ പ്രവർത്തക്കരെയും മെഡിക്കൽ പ്രൊഫഷണലുകൾക്ക് സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.

 ചൈനയിലെ പോലുളള രാജ്യങ്ങളുൽ വിധ നഗരങ്ങളിലെ ഫാക്ടറികളിലും മറ്റ്  public സ്ഥലങ്ങളിലും അണുവിമുക്തമാക്കലിനു വേണ്ടി റോബോട്ടുകളെ വിന്യസിപ്പിച്ചിരിക്കുന്നു.

ചാറ്റ്ബോട്ടുകൾ

ഇന്ന് കൊറോണ വൈറസ് (COVID-19) കുറിച്ചുള്ള വിവരങ്ങളും മാര്ഗ്ഗ നിര്ദേശങ്ങളും നല്ക്കാന് ഓരുപ്പാട് ചാറ്റ്ബോട്ടുകൾ പ്രവര്ത്ത്ക്കുന്നുണ്ട്. WHO യുടെ whatsapp support അതില് പ്രധാനപ്പെട്ടവയാണ്. സജന്യ ഓൺലൈൻ ആരോഗ്യ കൺസൾട്ടേഷൻ,   ഏറ്റവും പുതിയ യാത്രാ നടപടിക്രമങ്ങളെയും തടസ്സങ്ങളെയും കുറിച്ച് സേവനങ്ങൾ നല്ക്കുന്ന. രാജ്യങ്ങളുടെ രോഗബാദ്ധിതരുടെ കണക്കുകൾ കൃത്യമായി വിവരിക്കുന്നു. നമ്മുടെ government അടക്കമുള്ള government കൾ, public, private സ്ഥാപനങ്ങൾ mobile application, calling support, web portal കൾ വഴി സേവനം  നല്ക്കിവരുന്നു. Cloud പോലുള്ള technology ഉപയോഗക്കുന്നതിലൂടെ automated സേവനങ്ങളോടു കൂടി 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നു. facebook അടക്കമുള്ള Tech ഭീമരായ കന്പനികൾ chatbox കളും information Centre കളും പ്രവര്ത്തിച്ചുവരുന്നു.

സൂപ്പർ കമ്പ്യൂട്ടറുകൾ

ടെൻസെന്റ്, ഡിഡി, മറ്റു പ്രമുഖ ടെക് കമ്പനികളുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് റിസോഴ്സുകളും സൂപ്പർ കമ്പ്യൂട്ടറുകളും വൈറസിനുള്ള പ്രതിരോധമായി അല്ലെങ്കിൽ വാക്സിൻ വികസിപ്പിക്കുന്നത് ഉപയോഗിക്കുന്നു. സൂപ്പർ , ക്ലൗഡ് കമ്പ്യൂട്ടറുകൾ വേഗത്തിൽ  result കണ്ടെത്താൻ ഗവേഷകർ ഉപയോഗിക്കുന്നു. ഈ സിസ്റ്റങ്ങൾക്ക് കണക്കുകൂട്ടലുകളും മോഡൽ പരിഹാരങ്ങളും പ്രവർത്തിപ്പിക്കാൻ കഴിയുന്ന വേഗത സാധാരണ കമ്പ്യൂട്ടർ പ്രോസസ്സിംഗിനേക്കാൾ ഇരട്ടിലേറെ വേഗതയുള്ളതാണ്.

Online കോഴ്സുകൾ

WHO പോലുള്ള health organisation കള് മറ്റു online education portal കളും covid 19 coaching കളും covid 19 പ്രതിരോധ online course കളും നല്ക്കിവരുന്നു. ഇതിനു പുറമെ കൃത്യമായ കോവിഡ് പ്രതിരേധ മാർഗ നിർദ്ധേശങ്ങൾ നല്ക്കുകയും ചെയ്യുന്നു.

English, Arabic, French, Spanish മറ്റു പ്രധാന ഭാഷകളിലും സൌജ്യന്യമായും അല്ലാതയും നല്ക്കുന്നു. 

Futurelearn.com, madvarsity.com, openwho.org എന്നീ website കളില് certificate, non certificate course കളും ലഭിക്കുന്നു.

ഇതോടപ്പതന്നെ പ്രധാന online education portal, മറ്റു educational സ്ഥാപനങ്ങളും പുതിയ online കോഴ്സുകളും തുടങ്ങകയും സൌജ്യന്യമായി നല്ക്കുകയും ലഭ്യമാക്കുകയും ചെയ്യുന്നു.

മറ്റു പല സ്ഥാപനങ്ങൾ കോഴ്സുകൾ, lecturing video conference ലേക്ക് മാറുകയും ചെയ്തു. ഇതിന്റെ ഭാഗമായി zoom, facebook room whatsapp, google meet security privacy നയങ്ങൾ മാറ്റം വരുതുക്കയും, video participant  കളുടെ എണ്ണത്തില് വർധനവ് വരുത്തുകയും ചെയ്തു.

മറ്റു സംവിധാനങ്ങൾ

സോനോവിയ(sonovia) പോലുള്ള കമ്പനികൾ ആന്റി-പാത്തോജൻ, ആൻറി ബാക്ടീരിയൽ ഫാബ്രിക് ഉപയോഗിച്ച് ഫെയ്സ് മാസ്കുകള് നിര്മ്മിക്കുന്നു .

വൈറസ് വരാനുള്ള സാധ്യതയുമുള്ള ആളുകളെ തിരിച്ചറിയാൻ ചൈനയുടെ അത്യാധുനിക നിരീക്ഷണ സംവിധാനം സെൻസ്ടൈമിൽ നിന്നുള്ള മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും താപനില കണ്ടെത്താനുള്ള സോഫ്റ്റ്വെയറും സ്മാർട്ട് ഹെൽമെറ്റുകൾ ഉപയോഗിന്നു. 

ചൈനീസ് സർക്കാർ ഹെൽത്ത് കോഡ് എന്ന ഒരു മോണിറ്ററിംഗ് സിസ്റ്റവും വികസിപ്പിച്ചെടുത്തിട്ടുണ്ട്, അത് ഓരോ വ്യക്തിയുടെയും യാത്രാ ചരിത്രം, അവർ വൈറസ് ഹോട്ട്സ്പോട്ടുകളിൽ എത്ര സമയം ചെലവഴിച്ചു, വൈറസ് വഹിക്കുന്ന ആളുകളുമായി സമ്പർക്കം പുലർത്തൽ എന്നിവ അടിസ്ഥാനമാക്കി അപകടസാധ്യത തിരിച്ചറിയാന് സാധിക്കുന്നു.

മെഡിക്കൽ സപ്ലൈകൾ എത്തിക്കുന്നതിനും ഡോക്ടർമാർക്കും രോഗികൾക്കും ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കൾ എത്തിക്കുന്നതിനായി സ്വയംഭരണ വാഹനങ്ങൾ ഓടിക്കാന് ചൈന ഒരുങ്ങി കഴിഞ്ഞു. Online shopping ലെ home delivery ക്ക് ആളില്ല വാഹനങ്ങളും, ഡ്രോണുകൾ, റോബോട്ടുകൾ ഉപയോഗിക്കുന്നു.

3 D printers കൂടിയുള്ള ventilators രോഗിയുടെ treatment സുഖകരമാക്കും എന്നു കണ്ടത്തിയതോടെ, മേലഘയിലെ കന്പനികൾ, അതിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇതിനു വോണ്ട machine learning,  സൂപ്പർ കമ്പ്യൂട്ടറുകൾ, cloud സവിധാനങ്ങൾ ഉപയോഗിക്കുന്നു. വലിയ data കൾ കൈമാറാനും പുതിയ കണ്ടത്തളെ share ചെയ്യുനും telegram പോലുള്ള application കൾ ഉപയോഗിക്കുന്നു.

Reference: 

Ten technologies to fight coronavirus, EPRS, , bbva.com, techexpert.com, economictimes.com, bbc.com, medicalfuturist.com, forbes.com, who.int