സ്വകാര്യതാ നയം മെയ് 15 മുതല്‍; വീണ്ടും വിശദീകരണവുമായി വാട്‌സ്ആപ്പ്‌

malayalam tech news

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം മെയ് 15 മുതൽ നിലവിൽ വരും. ഉപയോക്താക്കളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണെന്ന വിമർശനം ഉയർന്നിരിക്കുന്ന വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയമാണ് നടപ്പിലാക്കാന് പോകുന്നത്.

ബിസിനസ് അക്കൗണ്ട്കളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാമെന്ന് വിശദീകരിച്ച് വീണ്ടും വാട്‌സ്ആപ്പ് രംഗത്തെത്തി.

സ്വകാര്യത നയം സംബന്ധിച്ച് വലിയ പ്രതിഷേധമുയർന്നതോടെ വാട്സ്ആപ്പ് കമ്പനി വ്യക്തത നൽകി നേരത്തെ രംഗത്തെത്തിയിരുന്നു.

വ്യക്തികൾ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങൾ വാട്സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നും അവകാശപ്പെടുന്നു. ഇതോടൊപ്പം വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷൻ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്നും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി അവകാശപ്പെടുന്നു. 

കൂടുതൽ വായിക്കുക